പഴയങ്ങാടി താലൂക്കാശുപത്രിയിൽ ശിശു സൗഹൃദ പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം

പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയ ശിശു സൗഹൃദ പ്രതിരോധ കുത്തിവെയ്പ്പ് കേന്ദ്രത്തിന്റെയും മിനി കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശിശു സൗഹൃദ പ്രതിരോധ കുത്തിവെയ്പ്പ് കേന്ദ്രവും മിനി കോൺഫറൻസ് ഹാളും ഒരുക്കിയത്. ആകർഷകമായി സജ്ജീകരിച്ച ഇൻഡോർ പ്ലേ ഏരിയ, ശീതികരിച്ച കാത്തിരിപ്പ് കേന്ദ്രം, മുലയൂട്ടൽ കോർണർ എന്നീ സൗകര്യങ്ങളോടെയാണ് ശിശു സൗഹൃദ പ്രതിരോധ കുത്തിവെയ്പ്പ് കേന്ദ്രം സജ്ജമാക്കിയത്.

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് ശിശു സൗഹൃദ പ്രതിരോധ കുത്തിവെയ്പ്പ് കേന്ദ്രവും മിനി കോൺഫറൻസ് ഹാളും ഒരുക്കിയത്. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പിപി ഷാജിർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഡി വിമല, ആരോഗ്യ വിഭാഗം സ്ഥിരം സമിതി അധ്യക്ഷൻ സി പി മുഹമ്മദ് റഫീഖ്, ഏഴോം ഗ്രാമപഞ്ചായത്തംഗം ജസീർ അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സുനിൽകുമാർ ആശുപത്രി സൂപ്രണ്ട് ഡോ. എൻ സിനി തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply