ഡൈസൺ, ഇന്ത്യയിലെ ഹെയർ കെയർ ടെക്‌നോളജീസ് ബ്രാൻഡ് അംബാസഡറായി ദീപിക പദുക്കോണിനെ തിരഞ്ഞെടുത്തു

ഗ്ലോബൽ ടെക്നോളജി കമ്പനിയായ ഡൈസൺഇന്ത്യയിലെ ഹെയർ കെയർ ടെക്‌നോളജീസ് ബ്രാൻഡ് അംബാസഡറായി ദീപിക പദുക്കോണിനെ തിരഞ്ഞെടുത്തു. ഈ പങ്കാളിത്തത്തിലൂടെഡൈസണിന്റെ സാങ്കേതികമായി നൂതനമായ സ്‌റ്റൈലിംഗ് ടൂളുകളുടെ പ്രസക്തി തുടരുന്നതോടൊപ്പം മുടിയുടെ ആരോഗ്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയാണ് ഡൈസൺ ലക്ഷ്യമിടുന്നത്.

ദീപിക പദുക്കോണുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ
സന്തോഷമുണ്ട്. അത്യാധുനിക എഞ്ചിനീയറിംഗും ഫോർവേഡ്-തിങ്കിംഗ്
ഡിസൈനും സംയോജിപ്പിച്ച്, ഡൈസൺ ഹെയർ കെയർ ടെക്നോളജീസ് നമ്മുടെ
മുടി പരിപാലിക്കുന്നതിലും സ്‌റ്റൈൽ ചെയ്യുന്ന രീതിയിലും വിപ്ലവം
സൃഷ്ടിച്ചു. ദീപിക പദുക്കോണുമായുമായുള്ള ഞങ്ങളുടെ ബന്ധം, ഭാരതീയ
കേശത്തിനു വേണ്ടിയുള്ള വൈവിധ്യമാർന്ന, ആരോഗ്യകരമായ ദൈനംദിന
സ്‌റ്റൈലിംഗിനെക്കുറിച്ചുള്ള ചർച്ചകൾ ഇനിയും വർദ്ധിപ്പിക്കും.” ഡൈസൺ
ഇന്ത്യ മാനേജിംഗ് ഡയറക്ടർ അങ്കിത് ജെയിൻ പറഞ്ഞു.

“ആരോഗ്യകരമായ ഹെയർ സ്‌റ്റൈലിങ്ങിനായി നൂതന സാങ്കേതിക വിദ്യ
നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും നവീകരണത്തിലുമുള്ള ഡൈസന്റെ
പ്രതിബദ്ധത എന്നിലും പ്രതിധ്വനിക്കുന്നു. മികച്ച ശൈലികൾ
കൈവരിക്കുന്നതിനൊപ്പം മുടിയുടെ ആരോഗ്യം നിലനിർത്തേണ്ടതിന്റെ
പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ ഈ പങ്കാളിത്തം ആളുകളെ
പ്രചോദിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഡൈസൺ ഹെയർ കെയർ
ബ്രാൻഡ് അംബാസഡർ ദീപിക പദുക്കോൺ അവരുടെ പങ്കാളിത്തത്തെക്കുറിച്ച്
സംസാരിക്കവേ പറഞ്ഞു.

പയനിയറിംഗ് സാങ്കേതികവിദ്യയിൽ ഡൈസൺ സ്ഥിരമായി നിക്ഷേപം
നടത്തിയിട്ടുണ്ട്. ഏഴ് വർഷം മുമ്പ്, ഡൈസൺ സൂപ്പർസോണിക്™ ഹെയർ ഡ്രയർ
പുറത്തിറക്കിയതോടെ ഇത് കേശസംരക്ഷണത്തിൽ വിപ്ലവം സൃഷ്ടിച്ചു – ഇത്
വേഗതയേറിയതും നിയന്ത്രിതവുമായ വായുപ്രവാഹവും ബുദ്ധിപരമായ താപ
നിയന്ത്രണവും ഉപയോഗിച്ച് മുടി വേഗത്തിൽ ഉണക്കും, അതേസമയം മുടി ശക്തവും ആരോഗ്യകരവുമായി നിലനിർത്തുന്നു. അതിനുശേഷം, എല്ലാ മുടി
വിഭാഗങ്ങൾക്കും മികച്ച ശൈലികൾ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത,
അമിതമായ ചൂടിൽ നിന്നുള്ള കേടുപാടുകൾ പരിമിതപ്പെടത്തിയ സ്റ്റൈലിംഗ്
ടൂളുകളുടെ ഒരു ശ്രേണി തന്നെ ഡൈസൺ വികസിപ്പിച്ചെടുത്തിട്ടുണ്ട്. താപ,
മെക്കാനിക്കൽ, കെമിക്കൽ നാശനഷ്ടങ്ങളുടെ ഫലം മനസ്സിലാക്കുമ്പോൾ തന്നെ
മുടിയുടെ ഘടന മുതൽ എയർഫ്ലോ ഡൈനാമിക്സ് വരെയുള്ള ഒരു ദശാബ്ദത്തിലേറെനീണ്ട ഗവേഷണങ്ങളാണ് ഡൈസൺ സ്റ്റൈലിംഗ് ടൂളുകളുടെ പ്രകടനത്തിന്റെ കാതൽ.

തന്റെ അതിരുകൾ നീക്കുന്നതിനും ചാരുതയും സങ്കീർണ്ണതയും
ഉൾക്കൊള്ളുന്നതിനും പേരുകേട്ട, ദീപിക പദുക്കോൺ അവരുടെ ക്രാഫ്റ്റിൽ
ഉൾക്കൊള്ളുന്ന വ്യക്തിത്വത് പ്രകടനത്തിന് പേരുകേട്ടതാണ്. ശാസ്ത്രത്തിന്റെ
പിന്തുണയുള്ളതും ഉയർന്ന പ്രവർത്തനക്ഷമതയുള്ളതുമായ ഉൽപ്പന്നങ്ങൾ
ഉപയോഗിച്ച് ചർമ്മത്തിന്റെയും കേശത്തിന്റെയും സംരക്ഷണ ദിനചര്യകൾ
ലളിതവും സന്തോഷകരവും ഫലപ്രദവുമാക്കുന്നതിൽ അവർ അടിയുറച്ച്
വിശ്വസിക്കുന്നു. ഓരോ കേശവിഭാഗത്തിനും നൂതന എഞ്ചിനീയറിംഗിലൂടെ ഹെയർ സ്റ്റൈലിംഗ് അനുഭവം പുനർ നിർവചിക്കുന്നതിനുള്ള ഡൈസന്റെ
കാഴ്ചപ്പാടുമായി ഇത് പരിധികളില്ലാതെ യോജിപ്പിക്കുന്നു, അമിതമായ ചൂടിൽ
നിന്നുള്ള കേടുപാടുകൾ പരിമിതപ്പെടുത്തിക്കൊണ്ട് മികച്ച ശൈലികൾ
സൃഷ്ടിക്കുന്നു.

Leave A Reply