രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്മാർട്ട്‌ഫോൺ X AIoT ബ്രാൻഡായ Xiaomi ഇന്ത്യ, ഇന്ന് ഏറെ കാത്തിരുന്ന ഏറ്റവും പുതിയ നമ്പർ സീരീസ് സ്മാർട്ട്‌ഫോണായ റെഡ്മി-12 5G ലോഞ്ചിലൂടെ ഇന്ത്യയിൽ 5G കണക്റ്റിവിറ്റിയുടെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതിനുള്ള ഏറ്റവും സുപ്രധാന ചുവടുവയ്പ്പ് നടത്തി. ഓഫറുകൾ ഉൾപ്പെടെ 4 GB +128ജിബിക്ക് 10,999 രൂപ, 6 GB +128 GBക്ക് 12,499 രൂപ, 8 GB +256 GB ക്ക് 14,499 രൂപ എന്നിങ്ങനെയുള്ള ഫലപ്രദമായ വിലയ്ക്ക് സ്മാർട്ട്‌ഫോൺ ലഭ്യമാണ്.
Snapdragon® 4 Gen 2 5G പ്രോസസർ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് റെഡ്മി 12 5G, വേഗത്തിലുള്ള കണക്റ്റിവിറ്റിക്കായി 5G കഴിവുകൾ കാര്യക്ഷമമായി അൺലോക്ക് ചെയ്യുന്ന ഒരു മുൻനിര ലെവൽ
4nm ആർക്കിടെക്ചർ ഫീച്ചർ ചെയ്യുന്നു.
ഇന്ത്യയിൽ റെഡ്മി 12 5G യുടെ ആഗോള അരങ്ങേറ്റത്തോടെ, സമാനതകളില്ലാത്ത 5G അനുഭവങ്ങൾ ജനങ്ങൾക്ക് പ്രാപ്യമാക്കിക്കൊണ്ട് രാജ്യത്തിന്റെ അടുത്ത ഡിജിറ്റൽ വിപ്ലവത്തിലേക്ക് നയിക്കുന്നതിനുള്ള ഉത്തേജകമായി Xiaomi വീണ്ടും ഉയർന്നുവന്നിരിക്കുന്നു.
“Xiaomi യുടെ ഇന്ത്യയിലെ ആദ്യത്തെ 9 വർഷം ഞങ്ങൾ ലളിതവും താങ്ങാനാവുന്നതുമായ 4G ഹാൻഡ്സെറ്റുകളിലേക്കുള്ള ഒരു പ്രവേശനം അനുവദിച്ചതിലൂടെ ഡിജിറ്റൽ വിപ്ലവത്തിന് കാരണമായി. ലോക
ജനസംഖ്യയുടെ അഞ്ചിലൊന്ന് 4ജി ബാൻഡ്‌വാഗണിൽ ചേർന്നതോടെ ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയർന്നുവന്നു. ഈ യാത്രയുടെ തുടർച്ചയായി , ഇന്ത്യയിലെ റെഡ്മി 12 5G യുടെ ആഗോള അരങ്ങേറ്റം, സ്മാർട്ട്‌ഫോൺ വ്യവസായത്തിനും ഇന്ത്യയുടെ വളർന്നുവരുന്ന സാങ്കേതിക-പ്രാപ്‌തമായ ആവാസവ്യവസ്ഥയ്ക്കും ആവേശകരമായ പുതിയ സാധ്യതകളും അതിവേഗ നവീകരണവും തുറക്കുന്ന ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ഉപയോക്താക്കൾ ജിബിപിഎസ് വേഗതയിൽ വേഗതയേറിയ ഇന്റർനെറ്റ് കണക്റ്റിവിറ്റി ആസ്വദിക്കുന്നുവെന്നതിനാൽ, ഇന്ത്യയുടെ ഡിജിറ്റൽ യാത്രയുടെ അടുത്ത
തരംഗത്തിൽ പങ്കാളികളാകുന്നതിൽ ഞങ്ങൾ ശരിക്കും ആവേശഭരിതരാണ്. “Xiaomi ഇന്ത്യ പ്രസിഡന്റ്,മുരളീകൃഷ്ണൻ ബി പറഞ്ഞു.
Redmi 12 5G: 5G ജനങ്ങളിലേക്ക് എത്തിക്കുന്നു
ഫ്ലാഗ്ഷിപ്പ് ഗ്രേഡ് 4nm ആർക്കിടെക്ചറിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ Snapdragon® 4 Gen 2, Redmi 12 5G, മികച്ച പ്രകടനവും കാര്യക്ഷമതയും ഫ്ലാഗ്ഷിപ് ഗ്രേഡ് ക്രിസ്റ്റൽ ഗ്ലാസ് ഡിസൈനും ഒരുമിച്ച് കൊണ്ടുവരുന്ന ഡിസൈനിന്റെയും സാങ്കേതികവിദ്യയുടെയും ഒരു മാസ്റ്റർപീസ് ആണ്. ഉപയോക്താക്കൾക്ക്
വലിയ ഫയലുകൾ വളരെ വേഗത്തിൽ ഡൗൺലോഡ് ചെയ്യാനും, ഹൈ-ഡെഫനിഷൻ ഉള്ളടക്കം ബ്രൗസ് ചെയ്യാനും സ്ട്രീം ചെയ്യാനും ഉയർന്ന വേഗതയിലും യാത്രാവേളകളിലും ആഴത്തിലുള്ള ഓൺലൈൻ ഗെയിമിംഗ് അനുഭവങ്ങളിൽ
മുഴുകാനും കഴിയും.
റെഡ്മി 12 സീരീസ്: വിഷ്വൽ ബ്രില്യൻസ്, പുനർ നിർവചിക്കുന്നു!
അവിശ്വസനീയമായ 17.2cm (6.79) FHD+ ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്ന റെഡ്മി 12 സീരീസ്, ഒരു റെഡ്മി നമ്പർ സീരീസ് സ്‌മാർട്ട്‌ഫോണിൽ ഇതുവരെയുള്ള ഏറ്റവും വലിയ ഡിസ്‌പ്ലേ അനുഭവം പ്രദാനം ചെയ്യുന്നു, കൂടാതെ ഇത് വൈവിധ്യമാർന്ന പെഴ്സണലൈസേഷൻ ഓപ്ഷനുകളും ഉപയോഗപ്രദമായ സവിശേഷതകളും ഉള്ള ഊർജ്ജസ്വലമായ MIUI 14-ൽ വരുന്നു. 2460×1080 റെസലൂഷൻ, 550nits പീക്ക് ബ്രൈറ്റ്നസ്, നിങ്ങളുടെ സ്‌ക്രീനിലെ കണ്ടന്റ് മനസിലാക്കുന്ന 90Hz AdaptiveSync ഡിസ്‌പ്ലേ എന്നിവയിലൂടെ സുഗമവും ആഴത്തിലുള്ളതുമായ സിനിമാറ്റിക്
അനുഭവത്തിനായി റിഫ്രഷ് റേറ്റ് ഡയനാമിക്കായി ക്രമീകരിക്കാനും കഴിയും, Redmi 12 സീരീസ് പവർ, കാര്യക്ഷമത, പ്രകടനം എന്നിവയിൽ തങ്ങളുടെ എതിരാളികളെ പിന്നിലാക്കുന്നു.
നിങ്ങളുടെ ദൈനംദിന അനുഭവങ്ങൾക്ക് ചാരുതയുടെ ഒരു സ്പർശം
റെഡ്മി 12 സീരീസ് മൂന്ന് പ്രധാന വശങ്ങളിൽ വേറിട്ടുനിൽക്കുന്നു: ക്രാഫ്റ്റ്മാൻഷിപ്, ഈടുനിൽപ്, എർഗണോമിക്സ്.
യഥാർത്ഥ ക്രിസ്റ്റലുകളിൽ നിന്നും രത്നക്കല്ലുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടുള്ള പുതിയ ക്രിസ്റ്റൽ ഗ്ലാസ് ഡിസൈൻ, റെഡ്മി നമ്പർ സീരീസിൽ ആദ്യമായി ഒരു പ്രീമിയം ഗ്ലാസ് ബാക്ക് നൽകുന്നു.
Redmi 12 സീരീസ് ഫോണുകൾ, ദൈനംദിന ഉപയോഗത്തിന്റെ കാഠിന്യത്തെ ചെറുക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്ന ഡ്യൂറബിലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. റൗണ്ടഡ് എഡ്ജുകളുള്ള മൊത്തത്തിലുള്ള
സമതുലിതമായ ഡിസൈൻ, 8.17 mm മാത്രം കനം, മെറ്റാലിക് ഫിനിഷുള്ള ഫ്ലാറ്റ് ഫ്രെയിം; അതോടൊഇപ്പം ഒരു എർഗണോമിക് ഡിസൈൻ എന്നിവ ഈ ഉപകരണത്തിന് മികച്ച ഇൻ- ഹാൻഡ്- അനുഭവം പ്രദാനം ചെയ്യുന്നു,
ഒപ്പം സുഖപ്രദമായ ഗ്രിപ്പ് ഉറപ്പാക്കുകയും ചെയ്യുന്നു.
3.5 mm ഹെഡ്‌ഫോൺ ജാക്കും ഐആർ ബ്ലാസ്റ്ററും പോലുള്ള ആരാധകരുടെ പ്രിയപ്പെട്ട ഫീച്ചറുകളുമായാണ് ഇത് വരുന്നത്. 22.5W ഇൻ-ബോക്‌സ് ചാർജറുള്ള 5000 mAh ബാറ്ററിയിലാണ് ഇത് പായ്ക്ക് ചെയ്യുന്നത്.
നിങ്ങളുടെ ആന്തരിക ഫോട്ടോഗ്രാഫറെ സ്വതന്ത്രരാക്കുക
ശക്തമായ 50MP AI ക്യാമറ സെറ്റപ്പിനാൽ സജ്ജീകരിച്ചിരിക്കുന്ന റെഡ്മി 12 5G ഫോട്ടോഗ്രാഫിയെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നു. ഇതിന്റെ f/1.8 അപ്പേർച്ചർ മികച്ച ലോ-ലൈറ്റ് പ്രകടനവും എല്ലാ ലൈറ്റിംഗ് അവസ്ഥകളിലും വിശദമായ ഷോട്ടുകളും അനുവദിക്കുന്നു. മുൻവശത്ത്, 8 എംപി ഹൈ-റെസല്യൂഷൻ സെൽഫി ക്യാമറ അതിശയകരമായ സെൽഫി പോർട്രെയ്റ്റുകൾ ഉറപ്പാക്കുന്നതിനാൽ നിങ്ങളുടെ സെൽഫികൾ ശരിക്കും തിളങ്ങും. ഏഴ് ക്ലാസിക് ഫിലിം ഫിൽട്ടറുകൾ സ്‌മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫിയിലേക്ക് ഈ
സെഗ്‌മെന്റിൽ മുമ്പ് ഇല്ലാതിരുന്ന സൗന്ദര്യവും രസവും തിരികെ കൊണ്ടുവരുന്നു.
റെഡ്മി 12 സീരീസ് മൂന്ന് ആവേശകരമായ നിറങ്ങളിൽ വരുന്നു: ജേഡ് ബ്ലാക്ക്, പാസ്റ്റൽ ബ്ലൂ, മൂൺസ്റ്റോൺ സിൽവർ എന്നിവ
വിലയും ലഭ്യതയും
Redmi 12 4G, Mi.com, Flipkart.com, Mi Home, Mi Studio, അംഗീകൃത റീട്ടെയിൽ പങ്കാളികൾ എന്നിവയിലുടനീളം 2023 ഓഗസ്റ്റ് 4 – ഉച്ചയ്ക്ക് 12 മണി മുതൽ 4GB+128GB-ന് 8,999 രൂപയ്ക്കും 6GB+128GB-ന് 10,499 രൂപയ്ക്കും ഓഫറുകൾ
ഉൾപ്പെടെയുള്ള വിലയിൽ ലഭ്യമാകും.
*ഓഫർ വിശദാംശങ്ങൾ:
ICICI ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കൊപ്പം ഉപഭോക്താക്കൾക്ക് 1000 രൂപ യുടെ ഇൻസ്റ്റന്റ്
ഡിസ്കൗണ്ട് അല്ലെങ്കിൽ 4GB വേരിയന്റിൽ നിലവിലുള്ള Xiaomi ഉപയോക്താക്കൾക്ക് INR 1000
എക്സ്ചേഞ്ച് ബോണസ് ലഭിക്കും
Xiaomi, Redmi ഉപയോക്താക്കൾക്ക് 6GB വേരിയന്റ് വാങ്ങുമ്പോൾ INR 1000 അധിക കിഴിവ് ലഭിക്കും.
Redmi 12 5G, Mi.com, Flipkart.com, Mi Home, Mi Studio, അംഗീകൃത റീട്ടെയിൽ പങ്കാളികൾ എന്നിവയിലുടനീളം 2023 ഓഗസ്റ്റ് 4 – ഉച്ചയ്ക്ക് 12 മണി മുതൽ 4GB+128GB-ന് 10,999 രൂപയ്ക്കും 6GB+128GB-ന് 12,499 രൂപയ്ക്കും
8GB+256GB -ന് 14,499 രൂപയ്ക്കും ഓഫറുകൾ ഉൾപ്പെടെയുള്ള വിലയിൽ ലഭ്യമാകും.
*ഓഫർ വിശദാംശങ്ങൾ:
ICICI ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കൊപ്പം ഉപയോക്താക്കൾക്ക് 4GB, 6GB വേരിയന്റിൽ 1000 രൂപ
ഇൻസ്ററന്റ് ഡിസ്കൗണ്ട് ലഭിക്കും
• Xiaomi ഉപയോക്താക്കൾക്ക് 8GB വേരിയന്റ് വാങ്ങുമ്പോൾ INR 1000 അധിക കിഴിവ് ലഭിക്കും