യുവതിയുടെ ആത്മഹത്യ: ഒപ്പം താമസിച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട്: കായക്കൊടി സ്വദേശിനി ആത്മഹത്യചെയ്ത കേസില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവ് പിടിയിലായി. മാവൂർ സ്വദേശി മുഹമ്മദ് അമലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ബലാത്സംഗം, ആത്മഹത്യാ പ്രേരണ, എസ്.സി- എസ്.ടി വകുപ്പുകൾ എന്നിവ ചുമത്തിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ മയക്കുമരുന്ന് ഇടപാടുകാരുടെ പങ്ക് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

യുവതിയുടെ മരണത്തിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകിയത്. റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടിയുണ്ടാകുമെന്ന് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.

Leave A Reply