തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുന്നത് മൗലിക അവകാശമെന്ന് കോടതി

ചെന്നൈ: തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിക്കുന്നത് മൗലിക അവകാശമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി .

2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തഞ്ചാവൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ അനുയായികളെ പ്രചാരണത്തിന് ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ കേസില്‍ വിധി പറയുന്നതിനിടെയാണ് കോടതി നിരീക്ഷണം.

വോട്ടു ചെയ്യാനുള്ള അവകാശം നിയമപരമായ അവകാശമാണ്. വോട്ട് തേടാനുള്ള അവകാശം മൗലികാവകാശമാണ്. ജനാധിപത്യമാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം. വോട്ടു തേടാന്‍ പലവഴികളും ഉപയോഗിക്കുന്നു. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും റാലികളും പൊതുയോഗങ്ങളും നടത്തുന്നു. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങളുണ്ടാകുന്നുണ്ടെങ്കില്‍, അത് തെരഞ്ഞെടുപ്പ് കുറ്റമാണെന്നും മധുര ബെഞ്ച് അഭിപ്രായപ്പെട്ടു.

തഞ്ചാവൂര്‍ ജില്ലയിലെ മല്ലിപ്പട്ടിനം ഗ്രാമത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രചാരണം നടത്തുന്നതില്‍ നിന്നും തടഞ്ഞുവെന്ന് ആരോപിച്ചുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസാണ് കോടതിയുടെ പരിഗണനയിലൂള്ളത്. അക്രമത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ അനുയായികള്‍ തന്റെ സ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുത്തിയെന്ന് ആരോപിച്ച്‌ ഹബീബ് മുഹമ്മദ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്റെ ഉത്തരവ്.

 

Leave A Reply