ഗുരുഗ്രാം: ഹരിയാനയിലെ നൂഹ് ജില്ലയില്‍ 250 കുടിലുകള്‍ അധികൃതര്‍ ഇടിച്ചുനിരത്തി.
ഹരിയാന അര്‍ബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ബുള്‍ഡോസറുമായെത്തിയാണ് തൗരു ടൗണിലെ വീടുകള്‍ ഇടിച്ചുനിരത്തിയത്.
ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ താമസിക്കുന്നെന്നും ഇവിടെനിന്ന് വി.എച്ച്.പി-ബജ്റംഗ്ദള്‍ യാത്രക്ക് നേരെ കല്ലേറുണ്ടായെന്നും ആരോപിച്ചാണ് നടപടി.
സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് സഞ്ജീവ് കുമാറിന്റെയും ദ്രുതകര്‍മ സേനയുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ നടന്ന നടപടി നാല് മണിക്കൂറോളം നീണ്ടു. കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായാണ് വീടുകള്‍ പൊളിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഏതാനും സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയെങ്കിലും ഫലമുണ്ടായില്ല.