ന്യൂഡൽഹി: സംസ്ഥാന ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ഗഡ്കരിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ ചെലവിൽ കേരളത്തിൻറെ വിഹിതമായ 25% ഒഴിവാക്കി നൽകണമെന്ന് മുഖ്യമന്ത്രി നേരത്തേ അഭ്യർത്ഥിച്ചിരുന്നു. വൻ സാമ്പത്തിക ബാധ്യതയാണ് ഇത് മൂലം സംസ്ഥാന സർക്കാരിന് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള മുഴുവൻ തുകയും കേന്ദ്രം വഹിക്കണമെന്നും കേരളം ആവശ്യപെട്ടിരുന്നു.
കൂടിക്കാഴ്ചയിൽ അനുകൂലമായ തീരുമാനം കേന്ദ്രമന്ത്രിയിൽ നിന്നും ലഭിച്ചതായാണ് സൂചന. കേരളത്തിൻറെ പ്രത്യേക പ്രതിനിധി കെ വി തോമസും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു