കോട്ടയം: സി എം എസ് കോളേജിൽ എസ് എഫ് ഐ കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം. ഇന്നലെ രാത്രി 9 മണിവരെ നീണ്ടു നിന്ന സംഘർഷാവസ്ഥയിൽ അഞ്ച് എസ് എഫ് ഐ പ്രവർത്തകർക്കും കെ എസ് യു യൂണിറ്റ് ജനറൽ സെക്രട്ടറിയായ നിഹാൽ ഉൾപ്പടെ മൂന്ന് പ്രവർത്തകർക്ക് പരിക്കേറ്റു.
പരിക്കേറ്റ നിഹാലിനെയും എസ് എഫ് ഐ പ്രവർത്തകരെയും ജില്ലാ ആശുപത്രിയിലും മറ്റ് രണ്ട് കെ എസ് യു പ്രവർത്തകരെ മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ വീണ്ടും ജില്ലാ ആശുപത്രിയിലും ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടി. പോലീസെത്തിയാണ് ഇരുകൂട്ടരെയും ആശുപത്രിയിൽ നിന്നും പുറത്താക്കിയത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 125 പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.