രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരർക്കു ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിനായി ‘മേരാ മിട്ടി മേരാ ദേശ്’ യജ്ഞം സംഘടിപ്പിക്കും

രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരർക്കു ശ്രദ്ധാഞ്ജലി അർപ്പിക്കുന്നതിനായി ‘മേരാ മിട്ടി മേരാ ദേശ്’ യജ്ഞം സംഘടിപ്പിക്കും.

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെയും ധീരനേതാക്കളെയും ആദരിക്കുക എന്നതാണ് യജ്ഞത്തിന്റെ ലക്ഷ്യം.

ധീരരെ അനുസ്മരിക്കുന്നതിനായി രാജ്യത്തുടനീളം വിവിധ പരിപാടികളാണ് യജ്ഞത്തിൽ ഉൾപ്പെടുത്തുന്നത്. അമൃതസരോവരങ്ങൾക്ക് സമീപമുള്ള ഗ്രാമപഞ്ചായത്തുകളിൽ ധീരരോടുള്ള ആദരസൂചകമായി ശിലാഫലകങ്ങൾ (സ്മാരക ഫലകങ്ങൾ) സ്ഥാപിക്കും. 2021 മാർച്ച് 12ന് ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ സമാപനം കുറിക്കുന്നതാണ് ഈ യജ്ഞം. ഇന്ത്യയിലുടനീളം സംഘടിപ്പിച്ച രണ്ടു ലക്ഷത്തിലധികം പരിപാടികളോടെ, വലിയ തോതിലുള്ള പൊതുജന പങ്കാളിത്തത്തിന് (ജൻ ഭാഗീദാരി) ‘ആസാദി കാ അമൃത് മഹോത്സവ്’ സാക്ഷ്യം വഹിച്ചു.

‘മേരാ മിട്ടി മേരാ ദേശ്’ യജ്ഞത്തിന്റെ ഭാഗമായി 2023 ഓഗസ്റ്റ് 9 മുതൽ 30 വരെ ഗ്രാമങ്ങളിലും ബ്ലോക്ക് തലങ്ങളിലും തദ്ദേശ നഗര സ്ഥാപനങ്ങളും സംസ്ഥാന, ദേശീയ തലങ്ങള‌ിലും പരിപാടികൾ സംഘടിപ്പിക്കും.

സ്വാതന്ത്ര്യസമര സേനാനികൾക്കും സുരക്ഷാ സേനയ്ക്കുമായി സമർപ്പിതമായ ശിലാഫലകങ്ങൾ സ്ഥാപിക്കലും, നമ്മുടെ ധീരനേതാക്കളുടെ വീരത്യാഗത്തെ ആദരിക്കുന്ന പഞ്ച് പ്രാൺ പ്രതിജ്ഞ, വസുധ വന്ദൻ, വീരോൻ കാ വന്ദൻ തുടങ്ങിയ സംരംഭങ്ങളും യജ്ഞത്തിൽ ഉൾപ്പെടുത്തും. ഗ്രാമം, പഞ്ചായത്ത്, ബ്ലോക്ക്, ടൗൺ, നഗരം, മുനിസിപ്പാലിറ്റി മുതലായവയിൽ നിന്നുള്ള പ്രാദേശിക വീരന്മാരുടെ ത്യാഗമനോഭാവത്തെ അഭിവാദ്യം ചെയ്യുന്ന ശിലാഫലകങ്ങൾ/സ്മാരക ഫലകങ്ങൾ നഗര-ഗ്രാമ മേഖലകളിൽ സ്ഥാപിക്കും. ആ പ്രദേശത്ത് നിന്ന് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പേരുകൾക്കൊപ്പം പ്രധാനമന്ത്രിയുടെ സന്ദേശവും ഫലകത്തിൽ രേഖപ്പെടുത്തും.

Leave A Reply