‘പോയിന്റ് റേഞ്ച്’  ഓഗസ്റ്റ് 18ന് : പുതിയ പോസ്റ്റർ പുറത്തുവിട്ടു

 

സൈനു ചാവക്കാടന്‍ ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘പോയിന്റ് റേഞ്ച്’  ഓഗസ്റ്റ് 18ന് പ്രദർശനത്തിന് എത്തും. ഇപ്പോൾ ഇതിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു.  ഡി എം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ഷിജി മുഹമ്മദും തിയ്യാമ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹ നിര്‍മ്മാണം സുധീര്‍ 3ഡി ക്രാഫ്റ്റ് ഫിലിം കമ്ബനി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് പോയിന്റ് റേഞ്ച്

ശരത്ത് അപ്പാനി, റിയാസ്ഖാന്‍, ഹരീഷ് പേരടി, ചാര്‍മിള,മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ഷഫീക് റഹിമാന്‍ , ജോയി ജോണ്‍ ആന്റണി,ആരോള്‍ ഡി ഷങ്കര്‍, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയില്‍ ( ഗാവന്‍ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്,സുമി സെന്‍ , ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ബോണി അസ്സനാറും,മനു എസ് പ്ലാവിലയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.ഫ്രാന്‍സിസ് ജിജോയും, അജയ് ഗോപാലും , അജു സാജനും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.

Leave A Reply