അദാനി എന്റർപ്രൈസസ് ലാഭത്തിൽ 44% വ‌ർദ്ധന

അഹമ്മദാബാദ്: 2023-34 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ അദാനി എന്റർപ്രൈസസ് 674 കോടി രൂപ അറ്റാദയം നേടി. മുൻവർത്തെ സമാന പാദത്തേക്കാൾ 44 ശതമാനം നേട്ടമാണുണ്ടാക്കിയത്. പ്രവർത്തന വരുമാനം 38 ശതമാനം താഴ്ന്ന് 25,​438 കോടി രൂപയായി. കൽക്കരി വിപണിയിലെ നഷ്ടമാണ് കമ്പനിയുടെ വരുമാനത്തെ ബാധിച്ചത്. ഇതര വരുമാനം 371.5 കോടി രൂപയായി ഉയർന്നു. എബിറ്റ 47 ശതമാനമുയർന്ന് 2896 കോടി രൂപയായിട്ടുണ്ട്.

 

ഡാറ്റാ സെന്ററുകൾ, വിമാനത്താവളങ്ങൾ, റോഡുകൾ, സൗരോർജ്ജ നിർമ്മാണം, കാറ്റാടി ടർബൈൻ നിർമ്മാണം, ഖനനം തുടങ്ങി നിരവധി ബിസിനസുകൾ അദാനി എന്റർപ്രൈസസിന്റെ ഭാഗമാണ്. പുതിയ വ്യവസായങ്ങൾക്കുള്ള സോളാർ മൊഡ്യൂൾ വില്പന 614 മെഗാവാട്ടാക്കി വർദ്ധിപ്പിക്കാൻ കമ്പനിയ്ക്ക് സാധിച്ചു. ഇതിൽ 87 ശതമാനം വർദ്ധനവാണുണ്ടായത്.

Leave A Reply