അബുദാബിയിൽ വൻതീപ്പിടിത്തം

അബുദാബി : മുസഫയിലെ വാണിജ്യ കെട്ടിടത്തിൽ വൻതീപ്പിടിത്തം. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പ്രധാനമായും ഇലക്‌ട്രിക്കൽ, ഫർണിച്ചർ ഷോറൂം ആയി പ്രവർത്തിക്കുന്ന അൽ ഫഹീൻ വാണിജ്യകെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വൻനാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

അബുദാബി പോലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും ചേർന്ന് മണിക്കൂറുകൾകൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തോടനുബന്ധിച്ച് സമീപറോഡുകളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി

Leave A Reply