ലൂസിഫറിന് ശേഷം ചിരഞ്ജീവിയെ നായകനാക്കി മറ്റൊരു മോഹൻലാൽ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. മോഹൻലാൽ, മീന, പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്.
ഭംഗർരാജു സംവിധാനം ചെയ്ത കല്യാൺ കൃഷ്ണയാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. മീന, പൃഥ്വിരാജ് സുകുമാരൻ, കല്യാണി പ്രിയദർശൻ എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ തൃഷ, ശർവാനന്ദ്, ശ്രീ ലീല എന്നിവർ വീണ്ടും അവതരിപ്പിക്കും. സുസ്മിത കൊനിഡേലയാണ് ചിത്രം നിർമ്മിക്കുന്നത്.
അതേസമയം 40 കാരിയായ തൃഷയെ 39 കാരനായ ശർവാനന്ദിന്റെ അമ്മയായി എത്തുന്നതിലെ അസംബന്ധമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. നേരത്തെ വിജയ്‌യുടെ ‘കത്തി’ ചിരഞ്ജീവി റീമേക്ക് ചെയ്തിരുന്നു. അജിത്തിന്റെ വേദാളത്തിന്റെ റീമേക്ക് ആയ ‘ഭോല ശങ്കർ’ ആണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ്.