ദേവസ്വം മന്ത്രിയെ മിത്തിസംമന്ത്രി എന്നും ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ‘മിത്തുമണി’ എന്നും വിളിക്കണം : .പരിഹാസവുമായി സലിം കുമാർ
സ്പീക്കർ എ എൻ ഷംസീറിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ തമാശരൂപേണ പ്രതികരിച്ച് നടൻ സലിം കുമാർ. ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്ന് വിളിക്കണമെന്നും ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകളെ മിത്ത് മണി എന്നും വിളിക്കണമെന്നും സലിം കുമാർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിനൊപ്പം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചു.
സലീം കുമാറിൻറെ ഫേസ്ബുക് പോസ്റ്റ് :
മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നും തന്നെയാണ്.
മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ
റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി
ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്..