2 ലക്ഷത്തിലേറെ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം നേടി ജലധാര പമ്പ്സെറ്റ് സിൻസ് 1962 ട്രെയിലർ
ആശിഷ് ചിന്നപ്പ സംവിധാനം ചെയ്ത ജലധാര പമ്പ് സെറ്റിൽ ഇന്ദ്രൻസും ഉർവ്വശിയും സ്‌ക്രീൻ പങ്കിടുന്നുവെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ശൈലജ,സ്നേഹ ബാബു,നിത കർമ്മ,ശ്രീ രമ്യ എന്നിവർ അവതരിപ്പിക്കുന്നു . 2 ലക്ഷത്തിലേറെ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം നേടി ട്രെയിലർ മുന്നേറുകായണ്
ആക്ഷേപ ഹാസ്യ ചിത്രമായ ചിത്രം നിർമ്മിക്കുന്നത് വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, ആര്യ പൃഥ്വിരാജ് എന്നിവർ ചേർന്നാണ്.
സാഗർ, ജോണി ആന്റണി, ടിജി രവി, സനുഷ, നിഷ സാരംഗ് എന്നിവരും അഭിനയിക്കുന്ന ചിത്രം ജൂലൈ പകുതിയോടെ പാലക്കാട് ചിത്രീകരണം ആരംഭിക്കും. ആശിഷ് ചിന്നപ്പയും പ്രജിൻ എംപിയും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് സാനു കെ ചന്ദ്രന്റെ കഥയുണ്ട്.
ഹൃദയം ഫെയിം വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് കൈലാസ് സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കും.