ഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് “ഇന്ത്യ’എന്ന് പേരിട്ടതിന് എതിരായ ഹര്‍ജിയില്‍ നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരിനുമാണ് കോടതി നോട്ടീസയച്ചത്.
രാഷ്ട്രീയ അജണ്ടയ്ക്കുവേണ്ടി “ഇന്ത്യ’ എന്ന പേര് ദുരുപയോഗം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് നടപടി. സഖ്യത്തിന് “ഇന്ത്യ’ എന്ന പേര് അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റീസ് സതീഷ് ചന്ദ്ര ശര്‍മ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.