പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മലപ്പുറം : വായ്പ തിരിച്ചടവ് മുടങ്ങി കിടപ്പാടം ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് ഗർഭിണിയായ യുവതിയും 10 വയസുള്ള പെൺകുട്ടിയും അടങ്ങുന്ന മലപ്പുറം ആലങ്കോട് ആറംഗ പട്ടികജാതി കുടുംബം വിറക് പുരയിൽ അഭയം തേടിയെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പൊന്നാനി സഹകരണ അർബൻ ബാങ്ക് സെക്രട്ടറി, ആലങ്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മലപ്പുറം ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

Leave A Reply