ഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള മുന്നോരുക്കത്തിന്റെ ഭാഗമായി ബിഹാറിൽ നിന്നുള്ള എൻഡിഎ എംപിമാരുമായും മറ്റ് അഞ്ച് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും എംപിമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കാനും ജാതി രാഷ്‌ട്രീയത്തിന് അതീതമായി ഉയരാനും എംപിമാരുമായുളള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞു.
ബിഹാറിലെ എൻഡിഎയുടെ 27 എംപിമാരുമായാണ് പ്രധാനമന്ത്രി ക്ലസ്റ്റർ-ഫൈവ് കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിത്യാനന്ദ റായ്, ആർകെ സിംഗ്, ഭൂപേന്ദ്ര യാദവ്, ബിജെപി നേതാവ് സുശീൽ മോദി, ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ, വിനോദ് താവ്രെ, ഭൂപേന്ദ്ര യാദവ് എന്നിവരും എംപിമാരുടെ യോഗത്തിൽ പങ്കെടുത്തു.