’45 വർഷമായി വിവാഹിതൻ , ദേഷ്യപ്പെടാറില്ല’ : ജഗദീപ്‌ ധൻഖർ

ഡൽഹി: താൻ ഒരിക്കലും ദേഷ്യപ്പെടാറില്ലെന്നും 45 വർഷമായി വിവാഹജീവിതം തുടരുകയാണെന്നും രാജ്യസഭാ അധ്യക്ഷൻ ജഗദീപ്‌ ധൻഖർ. ചെയറിന്‌ കുറച്ച്‌ ദേഷ്യമുണ്ടെന്ന്‌ അറിയാമെന്ന്‌ രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ പറഞ്ഞതിനോട്‌ പ്രതികരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.
ദിവസങ്ങളായി കലുഷിതമായിരുന്ന സഭയിൽ ഈ പരാമർശം ചിരി പടർത്തി. തന്റെ ഭാര്യ സഭയിൽ അംഗമല്ലാത്തതിനാൽ അവരെക്കുറിച്ച്‌ ഇപ്പോൾ സംസാരിക്കാൻ കഴിയില്ലെന്നും ധൻഖർ തുടർന്നു. താൻ സംസാരിക്കാൻ എഴുന്നേൽക്കുംമുമ്പ്‌ ഇരിക്കേണ്ടിവരുന്നതായി ഖാർഗെ പരാതിപ്പെട്ടതാണ്‌ ഈ സംഭാഷണത്തിന്റെ തുടക്കം.

അതേസമയം, ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിജ്ഞാനത്തിന്റെ യഥാർഥ ശേഖരം വേദങ്ങളാണെന്നും മുഴുവൻ എംപിമാർക്കും വേദങ്ങളുടെ പകർപ്പ്‌ നൽകണമെന്നും ധൻഖർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനോട്‌ പറഞ്ഞു.

Leave A Reply