‘ഇന്‍ഡ്യ സഖ്യം മാതൃരാജ്യത്തിനെ രക്ഷിക്കാനാണ്….’; അമിത് ഷാക്ക് മറുപടിയുമായി മമത ബാനര്‍ജി

കൊല്‍ക്കൊത്ത: പ്രതിപക്ഷ സഖ്യത്തിനെതിരെയുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസത്തിന് മറുപടിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പി അക്രമത്തെ പിന്തുണയ്ക്കുകയാണെന്നും അടുത്ത വർഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ തങ്ങളുടെ സഖ്യം വിജയിക്കുമെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

”സഖ്യത്തിലുണ്ടെന്നതു കൊണ്ടുമാത്രം ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയെ പിന്തുണയ്ക്കരുതെന്ന് പാർട്ടികളോട് ആവശ്യപ്പെടുകയാണ്. സഖ്യംകൊണ്ട് ഒരു കാര്യവുമുണ്ടാകില്ല. സഖ്യമുണ്ടായാലും പ്രധാനമന്ത്രി നരേന്ദ്ര മോദി വൻഭൂരിപക്ഷത്തിനു ജയിക്കും. പ്രധാനമന്ത്രിയായി അധികാരമേൽക്കുകയും ചെയ്യും. ജനങ്ങൾ ഒറ്റക്കെട്ടാണ്. സഖ്യം രൂപീകരിച്ചതുകൊണ്ടുമാത്രം ജനങ്ങളുടെ വിശ്വാസം ലഭിച്ചെന്നു കരുതേണ്ടെന്നുമാണ്” അമിത് ഷാ പറഞ്ഞത്. എന്നാല്‍ ‘ഞങ്ങളുടെ സഖ്യം പുതിയതാണ്. രാജ്യത്തുടനീളം ഞങ്ങൾക്ക് സാന്നിധ്യമുണ്ട്. വിപത്ത്, വർഗീയ സംഘർഷം, തൊഴിലില്ലായ്മ എന്നിവയിൽ’ നിന്ന് രാജ്യത്തെ രക്ഷിക്കാൻ സഖ്യം വിജയിക്കണമെന്നായിരുന്നു മമത പറഞ്ഞത്.

Leave A Reply