ജയിലർ ആഗസ്റ്റ് 10 : ആദ്യ റിവ്യൂ ആയി അനിരുദ്ധിന്‍റെ ട്വീറ്റ്

രജനികാന്തും നെൽസൺ ദിലീപ് കുമാറും ഒന്നിക്കുന്ന ജയിലർ ആഗസ്റ്റ് 10 ന് തിയേറ്ററുകളിലെത്തും. രജനികാന്തിന്റെ ആരാധകർ അദ്ദേഹത്തെ ആക്ഷൻ മോഡിൽ ബിഗ് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നതിനാൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഈ ചിത്രം. സൂപ്പർസ്റ്റാർ നെൽസണുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച നിമിഷം, പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്, എന്നാൽ തലൈവ നെൽസനെപ്പോലെയുള്ള ഒരാളുമായി ഒരു ആക്ഷൻ സിനിമ ചെയ്യാൻ വളരെയധികം ആഗ്രഹിച്ച ചിലരുണ്ടായിരുന്നു. എന്നാൽ ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ എല്ലാവരുടെയും പ്രതീക്ഷ കൂടി .

ഇപ്പോളിതാ സിനിമയുടെ ആദ്യ റിവ്യൂ എത്തിയിരിക്കുകയാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയ അനിരുദ്ധ് ആണ് ആദ്യ റിവ്യൂവുമായി എത്തിയിരിക്കുന്നത്. അനിരുദ്ധിന്‍റെ ട്വീറ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ഇമോജികളിലൂടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.മൂന്ന് തരം ഇമോജികളാണ് ജയിലര്‍ എന്ന പേരിനുശേഷം അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. വെടിക്കെട്ടിനെ സൂചിപ്പിക്കുന്നത്, ട്രോഫി, കൈയടി എന്നിങ്ങനെയാണ് ഇമോജികള്‍. വലിയ താരനിരയാണ് ചിത്രത്തിനുള്ളത്. മോഹൻലാൽ, ശിവരാജ്‌ കുമാർ, വിനായകൻ, രമ്യ കൃഷ്ണൻ തുടങ്ങി നിരവധിപേർ ചിത്രത്തിലുണ്ട്.

Leave A Reply