തിരുവനന്തപുരം ∙ നഗരത്തിൽ ബുധനാഴ്ച രാത്രി 4 പേരെ കടിച്ച തെരുവുനായയെ കണ്ടെത്താനായില്ല. നായയ്ക്ക് പേവിഷബാധ ഉണ്ടോ എന്നും സംശയം. സ്റ്റാച്ച്യുവിനും പുളിമൂടിനും ഇടയിലുള്ള റോഡിലാണ് സംഭവം. തമിഴ്നാട് സ്വദേശികളായ 2 പേർ ഉൾപ്പെടെ 4 പേർക്കാണ് കടിയേറ്റത്.
നഗരത്തിൽ തെരുവുനായ്ക്കൾ വീണ്ടും ഭീഷണിയായിരിക്കുകയാണ്. സെക്രട്ടേറിയറ്റ് വളപ്പിലും സമീപപ്രദേശത്തും തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിലാണ്. ട്യൂട്ടേഴ്സ് ലൈനിലും തെരുവു നായ ശല്യം കൂടുതലാണ്.