മലയാള ചിത്രം നിള : തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു

സ്ത്രീകൾ സംവിധാനം ചെയുന്ന സിനിമകൾ നിർമ്മിക്കാനുള്ള പദ്ധതിയുടെ രണ്ടാം വർഷത്തിൽ കേരള സർക്കാർ ധനസഹായത്തിനായി തിരഞ്ഞെടുത്ത രണ്ട് ചിത്രങ്ങളിൽ ഒന്നാണ് നിള. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌എഫ്‌ഡിസി) നിർമ്മിച്ച നിള സംവിധാനം ചെയ്തിരിക്കുന്നത് ഇന്ദു ലക്ഷ്മി ആണ്.  ചിത്രം ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തും. സിനിമയുടെ തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു

75 വയസ്സുള്ള ഡോക്ടർ മാലതിയും മഹിയും തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് ഇന്ദുവിന്റെ സിനിമ കടന്നു പോകുന്നത്.വിനീത്, സുകന്യ, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് നാലിന് പ്രദർശനത്തിന് എത്തും.
.
2017 മുതൽ ഇന്ദു ഷോർട്ട് ഫിലിമുകൾ നിർമ്മിക്കുന്നു. അലിഖിതം, ഉത്തരകടലാസു, മറീച്ചിക തുടങ്ങിയ അവരുടെ വർക്കുകൾക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചു. കെഎസ്‌എഫ്‌ഡിസിയുടെ ഫണ്ടിംഗ് സ്ത്രീകൾക്ക് മലയാള സിനിമാ വ്യവസായത്തിൽ ഇടം നേടാനുള്ള അവസരം നൽകുന്നുവെന്ന് ഇന്ദു പറയുന്നു. “ബിജിബാൽ ആണ് ചിത്രത്തിന് സംഗീത൦ ഒരുക്കുന്നത്.

Leave A Reply