വെറ്ററിനറി സർജൻ നിയമനം

മൃഗസംരക്ഷണവകുപ്പ് കോട്ടയം ജില്ലയിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനത്തിന് വെറ്ററിനറി സർജനെ നിയമിക്കുന്നു. കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ താത്ക്കാലിക നിയമനമാണ്.

ബി.വി.എസ്.സിയും എ എച്ചുമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.

താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 11 ന് കളക്ടറേറ്റിലുള്ള മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0481 2563726

Leave A Reply