മഹാധർണയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ജില്ലാ വാഹന പ്രചാരണ ജാഥകൾ സമാപിച്ചു

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂണിയനുകൾ സംയുക്തമായി ആഗസ്ത് 9ന് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈറ്റിലയിൽ സംഘടിപ്പിക്കുന്ന മഹാധർണയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ജില്ലാ വാഹന പ്രചാരണ ജാഥകൾ സമാപിച്ചു.

പി.ആർ. മുരളീധരൻ ക്യാപ്ടനായ രണ്ടാംദിന ജാഥ രാവിലെ മുനമ്പത്തുനിന്ന് പര്യടനം ആരംഭിച്ചു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗോശ്രീ, ഫോർട്ട്‌കൊച്ചി, തോപ്പുംപടി, പള്ളുരുത്തി, എന്നിവിടങ്ങളിൽ പര്യടനം നടത്തി കുണ്ടന്നൂരിൽ സമാപിച്ചു. പൊതുസമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ,എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പി.സി. സുനിൽകുമാർ അദ്ധ്യക്ഷനായി.

കെ.കെ.ഇബ്രാഹിംകുട്ടി ക്യാപ്ടനായ ജാഥ രാവിലെ കുറുപ്പംപടിയിൽ നിന്നാരംഭിച്ച് പെരുമ്പാവൂർ, കിഴക്കമ്പലം, കാക്കനാട്, പാലാരിവട്ടം, കലൂർ, കടവന്ത്ര, എന്നിവിടങ്ങളിൽ പര്യടനം നടത്തി എറണാകുളത്ത് പൊക്കുപാലത്ത് സമാപിച്ചു. സമാപന പൊതുസമ്മേളനം സി.ഐ.ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു.

Leave A Reply