ഇംഫാല്‍: മണിപ്പുരിലെ പടിഞ്ഞാറന്‍ ഇംഫാലില്‍ ഉണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച കുക്കി-മെയ്തി വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ വെടിവയ്പ്പിലാണ് പോലീസുകാരന് ഗുരുതരമായി പരിക്കേറ്റത്.
ഇതിന് പിന്നാലെ പലയിടത്തും പോലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു. പലയിടങ്ങളിലായി ഉണ്ടായ സംഘര്‍ഷത്തില്‍ 27ഓളം പേര്‍ക്ക് പരിക്കേറ്റു.
അതേസമയം ബിഷ്ണുപൂരിലെ ഐആര്‍പി ക്യാമ്പില്‍നിന്ന് ജനക്കൂട്ടം ആയുധങ്ങള്‍ കൊള്ളയടിച്ചെന്ന വാര്‍ത്ത മണിപ്പുര്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.