ഗ്യാസ്‌ട്രോ-യൂറോ ശസ്ത്രക്രിയകൾക്കായി പ്രത്യേക ഡേ-കെയർ സർജറി സെന്ററിന് തുടക്കമായി

അങ്കമാലി: കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ തെരഞ്ഞെടുത്ത ഗ്യാസ്‌ട്രോ-യൂറോ ശസ്ത്രക്രിയകൾക്കായി പ്രത്യേക ഡേ-കെയർ സർജറി സെന്ററിന് തുടക്കമായി. മദ്ധ്യകേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ സെന്ററാണിത്. അഡ്മിറ്റ് ആയി 24 മണിക്കൂറിനകം ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ കഴിയും.

ആശുപത്രിയിൽ നടന്ന ചടങ്ങിൽ സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. മനോജ് അയ്യപ്പത്തും യൂറോളജി വിഭാഗം മേധാവി ഡോ. റോയ് ജോണും ചേർന്ന്‌ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മൂലക്കുരു, ഹെർണിയ, ഫിഷർ, ഫിസ്റ്റുല തുടങ്ങിയ ഗ്യാസ്‌ട്രോ ശസ്ത്രക്രിയകളും മൂത്രക്കല്ലുകൾ നീക്കാനും, സിരാഗ്രന്ഥി, ഹൈഡ്രോസെൽ തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള നൂതനമായ യൂറോളജി ശസ്ത്രക്രിയകളും ഡേ-കെയർ സർജറിയുടെ ഭാഗമായി ആശുപത്രിയിൽ ലഭ്യമാകുമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ.ആർ. രമേശ് കുമാർ അറിയിച്ചു. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ബി.സുദർശൻ, ഡോ. കാർത്തിക് കുലശ്രേഷ്‌ഠ, ഡോ. ബിജു സുകുമാരൻ എന്നിവരും സംസാരിച്ചു.

Leave A Reply