‘തക്കാളി കള്ളന്മാർ പെരുകുന്നു….’; ആന്ധ്രയില്‍ തക്കാളി കര്‍ഷകനെ അഞ്ചംഗ സംഘം ആക്രമിച്ച് നാലര ലക്ഷം രൂപ കവര്‍ന്നു

ചിറ്റൂര്‍: തക്കാളി വില കൂടിയപ്പോള്‍ തക്കാളി മോഷണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വില കൂടിയതില്‍ പിന്നെ നിരവധി മോഷണ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ചന്തയിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന കർഷകനെ അഞ്ചംഗ സംഘം ആക്രമിച്ച് നാലര ലക്ഷം രൂപ കൊള്ളയടിച്ചു.

പാലമേനരു മാർക്കറ്റിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന ലോക രാജ് എന്ന കർഷകനെ അക്രമികൾ ബിയർ കുപ്പികൾ കൊണ്ട് ആക്രമിക്കുകയായിരുന്നു.ആക്രമണം നടത്തുമ്പോൾ പ്രതികൾ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു.പരിക്കേറ്റ കർഷകനെ നാട്ടുകാർ പുങ്ങന്നൂർ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പുങ്ങന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave A Reply