എറണാകുളം റൂറൽജില്ലയിൽ ഔദ്യോഗികപക്ഷത്തിന് ഉജ്ജ്വലവിജയം

ആലുവ: കേരള പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ എറണാകുളം റൂറൽജില്ലയിൽ ഔദ്യോഗികപക്ഷത്തിന് ഉജ്ജ്വലവിജയം. പത്രിക സമർപ്പിക്കേണ്ട അവസാനസമയം കഴിഞ്ഞപ്പോൾ ജില്ലയിലെ ആകെയുള്ള 63സീറ്റിൽ 52 എണ്ണത്തിലും ഔദ്യോഗികപക്ഷത്തിന് എതിരില്ല. മത്സരമുള്ള 11സീറ്റുകളിൽ ആഗസ്റ്റ് ഏഴിനാണ് വോട്ടെടുപ്പ്.

സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.പി. പ്രവീൺ, ജില്ലാ ഭാരവാഹികളായ ടി.ടി. ജയകുമാർ, എം.എം. അജിത്കുമാർ, പി.സി. സൂരജ്, ബിബിൽമോഹൻ, പി.ആർ. രതിരാജ് എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു. ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പ് 17നും സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പ് 26നും നടക്കും.

Leave A Reply