‘പുഞ്ചിരി മൂല’ പദ്ധതിയ്ക്ക് തുടക്കംകുറിച്ചു

വഴിത്തല: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ അവരുടെ വീട്ടിലുണ്ടാക്കുന്ന വിഭവങ്ങൾ, കുട്ടികൾക്ക് മിതമായ നിരക്കിൽ നൽകുന്ന ‘പുഞ്ചിരി മൂല” പദ്ധതിയ്ക്ക് തുടക്കംകുറിച്ചു. രാവിലെ പ്രഭാത ഭക്ഷണം കഴിക്കാനാകാത്ത വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് ഈ പദ്ധതിനടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതിലൂടെ അമ്മമാർക്കൊരു വരുമാനവും ഒപ്പം വിദ്യാർത്ഥികളിൽ സന്തോഷവും ഉന്മേഷവും ഉളവാക്കും.

ഇതിൽ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനം സ്‌കൗട്ട് ആന്റ് ഗൈഡ്, എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന ‘സഹപാഠിക്കൊരു സ്‌നേഹവീട് ” പദ്ധതിയിലേക്ക് കൂട്ടിച്ചേർക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഫാ. വർക്കി മണ്ഡപത്തിൽ വിദ്യാർത്ഥി പ്രതിനിധി ഡിബിൻ സിബിക്ക് നൽകികൊണ്ട് നിർവ്വഹിച്ചു.

ചടങ്ങിൽ പ്രിൻസിപ്പൽ ജിനോ ജോർജ്ജ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിജി മാത്യു,​ സ്‌കൗട്ട് മാസ്റ്റർ മഞ്‌ജേഷ് ജോസഫ്,​ ഗൈഡ് ക്യാപ്ടൻ ,​ ജെയ്‌മോൾ സി. അഗസ്റ്റ്യൻ,​ അദ്ധ്യാപക പ്രതിനിധി സെലിൻ മാത്യു,​ വിദ്യാർത്ഥി പ്രതിനിധികളായ ആദിത്യൻ എസ്, അലീന ജോഷി എന്നിവർ സംസാരിച്ചു.

Leave A Reply