തൊടുപുഴ: ഹൈന്ദവ വിശ്വാസികൾ ആരാധിച്ചു വരുന്ന ഗണപതി ഭഗവാനെപ്പറ്റി വിശ്വാസത്തിനു മങ്ങൽ ഏല്പിക്കുന്ന തരത്തിൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിർ നടത്തിയ പ്രസ്താവനക്കെതിരെ ബ്രാഹ്മണ സേവാ സംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന പ്രസ്താവനകൾ ജനാധിപത്യ സംവിധാനത്തിന് എതിരാണെന്ന് യോഗം വിലയിരുത്തി. ബ്രാഹ്മണ സേവാ സംഘം ചെയർമാൻ ഒ.ആർ. വിജയൻ, സെക്രട്ടറി അഖിൽ വി.പോറ്റി, ട്രഷറർ നീലകണ്ഠൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.