മൂന്ന് വർഷമായി പി.എഫ്. അടയ്ക്കാത്തതിൽ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത്

പീരുമേട്: ഏലപ്പാറ ഹെലിബറിയാ ടീ കമ്പനി മൂന്ന് വർഷമായി പി.എഫ്. അടയ്ക്കാത്തതിൽ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത്. ഏലപ്പാറ ഹെലിബറിയാ ടീ കമ്പനിയിലെ വള്ളക്കടവ് ഡിവിഷനിലെ തൊഴിലാളികളാണ് പി.എഫ് ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ സമര രംഗത്തിറങ്ങിയത്. വള്ളക്കടവ് . ചിന്നാർ. ഹെലിബറിയ . ചെമ്മണ്ണ് എന്നിങ്ങനെ നാല് ഡിവിഷനുകളിലായി വ്യാപിച്ച് കിടക്കുന്ന ഹെലിബറിയാ ടീ കമ്പനിയുടെ ചപ്പാത്ത് വള്ളക്കടവ് മേഖലയിലെ തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി പ്രാവിഡന്റ് ഫണ്ട് തുക മാനേജ് മെന്റ് അടച്ചിട്ടില്ലന്നാണ് തൊഴിലാളികൾ പറയുന്നത് .ഇതുമൂലം തങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണന്ന പരാതിയാണ് തൊഴിലാളികൾക്കുള്ളത്.
എല്ലാ മാസവും ഇതുമായി ബന്ധപ്പെട്ട് മാനേജ് മെന്റിനോട് അന്വേഷിക്കുമ്പോൾ ഉടൻ അടക്കാം എന്നു പറയുന്നതല്ലാതെ തുക അടയ്ക്കാൻ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല.

സ്ഥിരം തൊഴിലാളികളെ ഒഴിവാക്കി തോട്ടത്തിൽ പണി എടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകുന്നതായും തൊഴിലാളികൾ പറയുന്നു.എന്നാൽ തൊഴിലാളി യൂണിയനുകളുമായി കഴിഞ്ഞ ദിവസം ചർച്ചകൾ നടക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഉടനെ തന്നെ പ്രൊവിഡന്റ് ഫണ്ട് അടക്കുമെന്നുമാണ്കമ്പനി മാനേജ്മെന്റ് പറയുന്നത് .

Leave A Reply