ഇടുക്കി: ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാഫ് നടപ്പാക്കുന്ന ഡി.എം.ഇ. പദ്ധതിയിൽ ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ധനസഹായത്തിന് മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന സംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററിൽ അംഗത്വമുള്ളവർ,അനുബന്ധ മത്സ്യത്തൊഴിലാളി , ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം.
20 നും 40 നും ഇടയിൽ പ്രായമുള്ള രണ്ട് മുതൽ അഞ്ച് പേരടങ്ങുന്ന സംഘങ്ങളായിരിക്കണം അപേക്ഷകർ. ട്രാൻസ്‌ജെൻഡർ, വിധവ, ശാരീരികവൈകല്യമുള്ള കുട്ടികൾ ഉള്ളവർ എന്നിവർക്ക് 50 വയസ്സു വരെ ഇളവ് ലഭിക്കും. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് ലോണും അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതവുമായിരിക്കും. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കിൽ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ സബ്‌സിഡിയായി ലഭിക്കും.
ഡ്രൈ ഫിഷ് യൂണിറ്റ്, ഹോട്ടൽ ആൻഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്, ഫ്‌ളോർമിൽ, ഹൗസ്‌കീപ്പിംഗ്, ഫാഷൻ ഡിസൈനിംഗ്, ടൂറിസം, ഐടി അനുബന്ധ സ്ഥാപനങ്ങൾ, ഫിഷ്വെൻഡിംഗ് കിയോസ്‌ക്, പ്രൊവിഷൻ സ്റ്റോർ, ട്യൂഷൻ സെന്റർ, കമ്പ്യൂട്ടർഡിടി.പി സെന്റർ, ഗാർഡൻ സെറ്റിങ് ആൻഡ് നഴ്‌സറി, ലാബ് ആന്റ് മെഡിക്കൽഷോപ്പ്, ഫുഡ് പ്രോസസിംഗ് മുതലായ യൂണിറ്റുകൾ ആരംഭിക്കാവുന്നതാണ്. മത്സ്യഭവനുകൾ, ജില്ലാ ഫിഷറീസ് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് അപേക്ഷ ഫോം ലഭിക്കും. അപേക്ഷകൾ ആഗസ്റ്റ് 10 നകം മത്സ്യഭവനുകൾ, ജില്ലാ ഫിഷറീസ് ഓഫീസ ്എന്നിവിടങ്ങളിലോ safidk001@gmail.com എന്ന ഇ -മെയിലിലോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547352103, 04862 233226, 04868 234505