നാല് വയസുള്ള കുട്ടിയുടെ വലുപ്പമുള്ളൊരു പൂച്ച; വീഡിയോ വൈറൽ

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം നാം കാണാറുണ്ട്. പലപ്പോഴും നമുക്ക് അറിവില്ലാത്ത പുതിയ കാര്യങ്ങള്‍ ആണ് ഇത്തരത്തില്‍ വീഡിയോകളിലൂടെയോ ചിത്രങ്ങളിലൂടെയോ നമുക്ക് സമ്പാദിക്കാനാവുക.

ഇക്കൂട്ടത്തില്‍ തന്നെ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളുമെല്ലാം ധാരാളം പേരെ സ്വാധീനിക്കാറുണ്ട്. മൃഗങ്ങളുടെ വീഡിയോകളെല്ലാം പലപ്പോഴും നമുക്ക് മനസിന് സന്തോഷം നല്‍കുന്നവയുമാണ്.

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ താരമായൊരു പൂച്ചയുണ്ട്. അവനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. റഷ്യക്കാരിയായ യുലിന മിനിന എന്ന സ്ത്രീയുടേതാണ് ഈ പൂച്ച. കെഫിര്‍ എന്ന് പേരുള്ള പൂച്ചയ്ക്കൊരു പ്രത്യേകതയുണ്ട്. നാല് വയസുള്ളൊരു കുട്ടിയുടെ സൈസ് ആണിതിന്.

മറ്റാരുമായുമല്ല, തന്‍റെ നാല് വയസുകാരി മകളുമായാണ് യുലിന് കെഫിറിനെ താരതമ്യപ്പെടുത്തുന്നത്. കെഫിറിന്‍റേയും മകള്‍ അനെഷ്കയുടെയും വീഡിയോകളും ചിത്രങ്ങളുമെല്ലാം യുലിന ഇൻസ്റ്റഗ്രാമില്‍ പതിവായി പങ്കുവയ്ക്കാറുണ്ട്. അങ്ങനെയാണ് കെഫിര്‍ താരമായി മാറിയത്.

മനുഷ്യക്കുട്ടികളെ പോലെ കയ്യെത്തിച്ച് കെഫിര്‍ വാതില്‍ തുറക്കുന്നതും, അടുക്കളയില്‍ അനെഷ്കയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നതുമെല്ലാം വീഡിയോകളില്‍ കാണാം.

Leave A Reply