മാവേലിക്കര: നായർ സർവീസ് സൊസൈറ്റി ആഹ്വാനം ചെയ്ത വിശ്വാസ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി പടിഞ്ഞാറെ നട ശ്രീഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥനയജ്ഞം നടന്നു. കൊറ്റാർകാവ്, കോട്ടയ്ക്കകം, പുതിയകാവ് കരയോഗം ഭാരവാഹികളുടെ നേതൃത്വത്തിലാണ് യജ്ഞം നടന്നത്.
കോട്ടയ്ക്കകം കരയോഗം കൺവീനർ എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. കൊറ്റാർകാവ് കരയോഗം പ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി വിജയശേഖരൻ പിള്ള, ട്രഷറാർ യു.വിജയകുമാർ, പുതിയകാവ് കരയോഗം പ്രസിഡന്റ് കേണൽ ഗോപകുമാർ, സെക്രട്ടറി രാധാകൃഷ്ണ പിള്ള, ട്രഷറാർ ഭുവനചന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രവർത്തകർ വഴിപാടുകളും പ്രാർത്ഥനയും നടത്തി.