യു.ഡി.എഫ് പാർലമെന്ററി കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു

ചേർത്തല: യു.ഡി.എഫ് ചേർത്തല നഗരസഭ പാർലമെന്ററി കമ്മ​റ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയ്ക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നടത്തിയ മണിപ്പൂർ ഐക്യദാർഢ്യ സദസ് യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ഐസക് മാടവന,കെ.സി.ആന്റണി, സി.ഡി.ശങ്കർ,സജി കുര്യാക്കോസ്,സി.വി. തോമസ്,കെ.എസ്.അഷറഫ്, ബാബു മുള്ളൻചിറ, ബി.ഭാസി,ബി.ഫൈസൽ,കെ.ദേവരാജൻപിള്ള, ജാക്സൺ മാത്യു,പി.പ്രകാശൻ,സാജു,പ്രമീളാദേവി,ബിന്ദുഉണ്ണികൃഷ്ണൻ,സുജാത മധു എന്നിവർ സംസാരിച്ചു.

Leave A Reply