മലപ്പുറം: 11 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് 67 വർഷം തടവും ആറരലക്ഷം രൂപയുമാണ് ശിക്ഷ വിധിച്ചത്. മലപ്പുറം മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കൂട്ടിലങ്ങാടി സ്വദേശി അബ്ദുൽ ശക്കീ(53)മാണ് പീഡന കേസിലെ പ്രതി.
ആജീവനാന്തം ജയിലിൽ കഴിയുന്ന രീതിയിലാണ് കോടതി ശിക്ഷ വിധിച്ചത്. 2019 ലാണ് ഇയാൾ പതിനെന്ന് വയസുള്ള കുട്ടിയെ പീഡിപ്പിച്ചത്. 3 തവണയാണ് ഇയാൾ പീഡനം നടത്തിയത്.