റാന്നി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി വലിയ പാലത്തിന് സമീപം ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പമ്പാനദിയോടു ചേർന്ന ഇവിടെ വലിയ താഴ്ചയുള്ള സ്ഥലമാണ്. അടുത്ത സമയത്ത് ഇതിന് സമീപത്തെ വീടിനോടു ചേർന്ന് കാർ അപകടത്തിൽ പെട്ടിരുന്നു.
റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമ്മിച്ച ശേഷം അപകടം ഈ മേഖലയിൽ പതിവാണ്.റോഡിലൂടെ വേഗതയിൽ എത്തുന്ന വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ടാൽ പാലത്തിന് സമീപത്തുകൂടെ നദിയിൽ പതിക്കാൻ സാദ്ധ്യത ഏറെയാണ്. പാലത്തിനോടു ചേർന്ന് ക്രാഷ് ബാരിയറുകൾ സാധാരണ സ്ഥാപിക്കാറുണ്ട്.എന്നാൽ ഇതുവരെ ഇവിടെ ഒന്നുംതന്നെ ചെയ്തിട്ടില്ല. ഇത് വലിയ അപകടം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. അടിയന്തരമായി ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.