പത്തനംതിട്ട: മണിപ്പുർ കലാപ ബാധിത ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദളിത് ഫ്രണ്ട് എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പടിക്കൽ ഏകദിന ഉപവാസം നടത്തും. രാവിലെ 10മുതൽ വൈകിട്ട് അഞ്ചുവരെ നടക്കുന്ന ഉപവാസം കേരള കോൺഗ്രസ് എം സംസ്ഥാന ഉന്നതാധികാര സമിതിയംഗം ബേബി ഉഴുത്തുവാൽ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സജി അലക്‌സ്, ദളിത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറയ്ക്കൽ തുടങ്ങിയവർ പങ്കെടുക്കും. ദളിത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി എം.സി.ജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ അടൂർ, ഓമല്ലൂർ ദാമോധരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.