പതിനാറുകാരിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പലതവണ പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി

പത്തനംതിട്ട: പതിനാറുകാരിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പലതവണ പീഡിപ്പിച്ച കേസിൽ പ്രതിയെ പിടികൂടി. കൊല്ലം കുരീപ്ര നെടുമൺകാവ് സ്വദേശി മുഹമ്മദ് റാസി(23)യാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. കുട്ടിയുമായി അടുപ്പത്തിലായശേഷം, കഴിഞ്ഞവർഷം സെപ്തംബർ 17 ന് ട്രെയിനിൽ തിരുവല്ലയിൽ നിന്ന് കടത്തിക്കൊണ്ടുപോവുകയായിരുന്നു.

പ്രതിയെ റിമാൻഡ് ചെയ്തു. കോയിപ്രം പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എ.എസ്.ഐമാരായ സുധീഷ്, ഷിറാസ്, സി.പി.ഓ സുജിത് പ്രസാദ് എന്നിവരാണ് സംഘത്തിലുള്ളത്.

Leave A Reply