പരുമല ഇരട്ട കൊലപാതകം; പ്രതി റിമാൻഡിൽ, പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും

പത്തനംതിട്ട: പരുമല ഇരട്ട കൊലപാതക കേസിലെ പ്രതി റിമാൻഡിൽ. അറസ്റ്റിലായ പ്രതി അനിലിനെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ തിരുവല്ല കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു. അനിലിനായുള്ള കസ്റ്റഡി അപേക്ഷ ശനിയാഴ്ച പോലീസ് തിരുവല്ല കോടതിയിൽ സമർപ്പിക്കും. പരുമലയിലെ നാക്കടയിൽ മകൻ മാതാപിതാക്കളെ വെട്ടി കൊലപ്പെടുത്തിയിരുന്നു. പരുമല നാക്കട സ്വദേശി കൃഷ്ണന്‍കുട്ടി (78), ഭാര്യ ശാരദ (68) തുടങ്ങിയവരെയാണ് മകൻ അനിൽ വെട്ടി കൊലപ്പെടുത്തിയത്.

ഇന്നലെ രാവിലെ എട്ടരയോടെ ആയിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. കുടുംബ പ്രശ്നത്തെ തുടർന്ന് അനിലും മാതാപിതാക്കളുമായി ഏറെക്കാലമായി കലഹം പതിവായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റം നടന്നു. വാക്കേറ്റത്തിന് ഒടുവിൽ മൂർച്ചയേറിയ കത്തി കൊണ്ട് അനിൽ പിതാവ് കൃഷ്ണൻകുട്ടിയെ കുത്തുകയായിരുന്നു. തടഞ്ഞ മാതാവിനെയും ഇയാൾ കുത്തി വീഴ്ത്തി. ഇരുവരുടെയും ശരീരത്തിൽ പത്തോളം മാരകമായ മുറിവുകൾ ഉണ്ടായിരുന്നു.

സംഭവത്തിന് പിന്നാലെ അക്രമാസക്തനായി നിന്നിരുന്ന പ്രതിയെ പുളിക്കീഴ് പോലീസ് എത്തിയാണ് കീഴടക്കിയത്. കൊല്ലപ്പെട്ട കൃഷ്ണൻകുട്ടിയുടെയും ശാരദയുടെയും സംസ്കാരം ശനിയാഴ്ച രാവിലെ നടക്കും. മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കായി പുളിക്കീഴ് പോലീസ് നാളെ തിരുവല്ല കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും .

Leave A Reply