‘മേരാ മിട്ടി മേരാ ദേശ്’ യജ്ഞം 9മുതൽ

ഡൽഹി: രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളെയും ധീരനേതാക്കളെയും ആദരിക്കാൻ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി ആഗസ്റ്റ് 9 മുതൽ 30വരെ ‘മേരാ മിട്ടി മേരാ ദേശ്’ യജ്ഞം സംഘടിപ്പിക്കും. 2021 മാർച്ച് 12ന് ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ സമാപനം കുറിക്കുന്നതാണ് യജ്ഞം.

ഗ്രാമപഞ്ചായത്തുകളിൽ ധീരരോടുള്ള ആദരസൂചകമായി ശിലാഫലകങ്ങൾ (സ്മാരക ഫലകങ്ങൾ) സ്ഥാപിക്കും. ഗ്രാമങ്ങളിലും ബ്ലോക്ക് തലങ്ങളിലും തദ്ദേശ നഗര സ്ഥാപനങ്ങളും സംസ്ഥാന,ദേശീയ തലങ്ങള‌ിലും പരിപാടികൾ സംഘടിപ്പിക്കും. ആഗസ്റ്റ് 30ന് ന്യൂഡൽഹിയിലെ കർത്തവ്യപഥത്തിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ സമാപന ചടങ്ങ് സംഘടിപ്പിക്കും.

Leave A Reply