ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടന്നു

കൊല്ലം: സ്പീക്കർ എ.എൻ. ഷംസീറിന്റെ ഹിന്ദു വിരുദ്ധ ദേവതാപരമർശത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടന്ന നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടന്നു. ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

ലിങ്ക് റോഡിൽ നിന്നാരംഭിച്ച പ്രകടനംചിന്നക്കടയിൽ സമാപിച്ചു. യോഗം ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെകട്ടറി എസ്. പ്രശാന്ത്, സെക്രട്ടറി മന്ദിരം ശ്രീനാഥ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് സന്തോഷ്, ഹരീഷ് തെക്കടം, ബാലൻ മുണ്ടയ്ക്കൽ എന്നിവർ പങ്കെടുത്തു.

Leave A Reply