മസ്കത്ത്: ഒമാനിൽ പ്രവർത്തിക്കുന്ന ഡാൻസ് ട്രൂപ്പിന് സ്പെയിനിൽ നടന്ന അന്താരാഷ്ട്ര നൃത്തമത്സരത്തിൽ വിജയം. ‘ഡെലീഷ്യസ് ഡാൻസ് അക്കാദമി’ എന്ന സ്ഥാപനമാണ് മത്സരത്തിൽ രണ്ടു ഗോൾഡ് മെഡലുകളും ഒരു വെങ്കല മെഡലും നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. സീനിയർ വിഭാഗത്തിൽ 97.5 പോയന്റുകളും ജൂനിയർ വിഭാഗത്തിൽ 86.5 പോയന്റുകളും നേടിയാണ് സ്വർണമെഡൽ നേടിയത്.
35ലേറെ രാജ്യങ്ങളിലെ ആയിരത്തിലേറെ കുട്ടികൾ പങ്കെടുത്ത മത്സരത്തിലാണ് നേട്ടം. മേയ് മാസത്തിൽ ഖത്തറിൽ നടന്ന യോഗ്യതാമത്സരത്തിൽ ഈ വിദ്യാർഥികൾ ഓവറോൾ കിരീടം നേടിയിരുന്നു.