വാഷിംഗ്ടൺ ഡിസി: കടയിലെത്തിയ മോഷ്ടാവിനെ അടിച്ചു പഞ്ചറാക്കുന്ന പഞ്ചാബിയുടെ വീഡിയോ അമേരിക്കയിൽ വൈറലായി. കലിഫോർണിയയിലെ ഷോപ്പിൽ നടന്ന സംഭവത്തിൽ കള്ളൻ വലിയ ക്യാനിൽ സാധനങ്ങളെല്ലാം പെറുക്കിയിടുന്നതു കാണാം.
പോക്കറ്റിലൊളിപ്പിച്ച ആയുധം എടുക്കുമെന്ന ഭീഷണിയും ഉയർത്തുന്നുണ്ട്. ഇതിനിടെ, കടയിലെ ഒരു ജീവനക്കാരൻ കള്ളന്റെ കൈയിൽ കയറിപ്പിടിച്ചു. ഒപ്പമുണ്ടായിരുന്ന സിക്കുകാരൻ വലിയൊരു വടി ഉപയോഗിച്ച് കള്ളനെ അടിച്ചുവീഴ്ത്തി. നിലത്തു വീണ മോഷ്ടാവ് വേദനകൊണ്ടു പുളഞ്ഞിട്ടും അടി നിർത്തിയില്ല.
സിക്കുകാരൻ കടയുടെ ഉടമയാണെന്നു ചില റിപ്പോർട്ടുകളിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ ഇയാളുടെ ധൈര്യം പ്രശംസിക്കപ്പെട്ടു. അക്രമത്തിനെതിരെങ്കിലും സിക്കുകാരൻ കാണിച്ചതിൽ തെറ്റില്ലെന്ന് ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു.