കൊച്ചി: കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിന്റേത് അഭിമാനകരമായ നേട്ടമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കോളേജിലെ കെമിക്കല്‍ എഞ്ചിനിയറിംങ്, കംമ്പ്യൂട്ടര്‍ എഞ്ചിനിയറിങ്, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് എന്നീ പ്രോഗ്രാമുകള്‍ക്ക് എന്‍.ബി.എ അക്രഡിറ്റേഷന്‍ ലഭിച്ചതിനോടനുബന്ധിച്ച് സംഘടിപ്പിച്ച അനുമോദന സദസും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലാദ്യമായാണ് ഒരു പോളി ടെക്‌നിക് കോളേജിലെ മൂന്ന് വിഭഗങ്ങള്‍ക്ക് ഒരുമിച്ച് എന്‍.ബി.എ അംഗീകാരം ലഭിക്കുന്നത്.
ഈ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ത്ഥി എന്ന നിലയില്‍ തനിക്ക് വ്യക്തിപരമായി ഈ നേട്ടം ഏറെ അഭിമാനം പകരുന്നതാന്നെന്ന് മന്ത്രി പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെയും അഭിനന്ദിക്കുന്നു. കോളേജിലെ മറ്റ് ബ്രാഞ്ചുകളും എന്‍.ബി.എ അംഗീകാരത്തിലേക്ക് എത്തണം. കോളേജിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും മറ്റെന്താവശ്യങ്ങള്‍ക്കും പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പി.ടി.എ യുടെയും അലൂമ്‌നി അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ആര്‍. ഗീതാദേവി അധ്യക്ഷത വഹിച്ചു. ആര്‍.ഡി.ടി.ഇ (റീജിയണല്‍ ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍) കോതമംഗലം ജോയിന്റ് ഡയറക്ടര്‍ പി.എ സോളമന്‍, വാര്‍ഡ് കൗണ്‍സിലര്‍ നഷീത സലാം, എസ്.ഡി സെന്റര്‍ (സൂപ്രവൈസറി ഡവലപ്‌മെന്റ് സെന്റര്‍) ജോയിന്റ് ഡയറക്ടര്‍ സി.ആര്‍ സോമന്‍, നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് & റിസര്‍ച്ച് ഹെഡ് ഇന്‍ചാര്‍ജ് (കളമശേരി)ഡോ. ശേഷ് ബാബു പുലഗര, കളമശ്ശേരി പോളിടെക്‌നിക് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ വി.എ ഷംസുദ്ദീന്‍, എന്‍.ബി.എ കോ ഓഡിനേറ്റര്‍ കെ.പി ശ്രീരാജ്, ഇലക് ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ വകുപ്പ് മേധാവി ആനി ജെ. സെനത്ത്, കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി കെ.കെ ഷീല, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി നിമ്മി ജോര്‍ജ്ജ്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എച്ച് ജലീല്‍, സ്റ്റാഫ് ക്ലബ് സെക്രട്ടറി പി.കെ നടേശന്‍, വിദ്യാര്‍ത്ഥി പ്രതിനിധി ആല്‍ഫിന്‍ ബാബു, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.