റിയാദ്: ഭാര്യയെ കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തർക്കത്തെ തുടർന്ന് സ്വന്തം വീട്ടിൽ വെച്ച് മക്കളുടെ മുന്നിലിട്ട് സൗദി വനിത മുനീറ ബിൻത് സഅദ് ബിൻ മിസ്ഫർ അൽദോസരിയെ ക്രൂരമായി പീഡിപ്പിച്ചും ദണ്ഡ് ഉപയോഗിച്ച് ശിരസ്സിലും മറ്റു ശരീര ഭാഗങ്ങളിലും അടിച്ചും കൊലപ്പെടുത്തിയ ബന്ദർ ബിൻ ദീബ് ബിൻ സൈദ് അൽദോസരിക്ക് റിയാദിൽ ആണ് വധശിക്ഷ നടപ്പാക്കിയത്.
അടുത്തിടെ സെന്‍ട്രല്‍ ജയിലില്‍ അഞ്ചു തടവുകാരുടെ വധശിക്ഷ കുവൈത്ത് നടപ്പാക്കിയിരുന്നു. മസ്ജിദ് ആക്രമണ കേസിലെ പ്രതി, കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട മൂന്നുപേര്‍, മയക്കുമരുന്ന് ഇടപാടുകാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. കൊലപാതക കുറ്റത്തിന് ഒരു ഈജിപ്ത് സ്വദേശി, കൊലപാതക കുറ്റത്തിന് കുവൈത്ത് പൗരന്‍, മയക്കുമരുന്ന് കടത്തിയ ശ്രീലങ്കന്‍ സ്വദേശി എന്നിവരുടെ ശിക്ഷ നടപ്പാക്കി. മസ്ജിദ് ആക്രമിച്ചയാളുടെയും മറ്റൊരു തടവുകാരന്റെയും പൗരത്വം പുറത്തുവിട്ടിട്ടില്ല. നിയമവിരുദ്ധമായി കുവൈത്തിലെത്തിയതായിരുന്നു ഇവര്‍.