അനൂപ് മേനോൻ ഇന്ദ്രൻസ് ചിത്രം നിഗൂഡം : ടീസർ കാണാം

അജേഷ് ആന്‍റണി, അനീഷ് ബി ജെ, ബെപ്സൺ നോർബെൽ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നിഗൂഡം. അനൂപ് മേനോൻ [പ്രധാന താരമായി എത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. പേര് സൂചിപ്പിക്കുന്നതുപോലെ ഏറെ നിഗൂഢതകൾ നിറഞ കഥയാണ് ചിത്രം പറയുന്നത്. ഛായാഗ്രഹണം പ്രദീപ് നായർ, സംഗീതം റോണി റാഫേൽ, ഗാനങ്ങൾ കൃഷ്ണ ചന്ദ്രൻ സി കെ. ചിത്രം നൃമിക്കുന്നത് ജി ആന്‍ഡ് ജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജേഷ് എസ് കെ ആണ്.

 

Leave A Reply