ബിഹാറിൽ ജാതി സർവേക്കെതിരെ സുപ്രീംകോടതിയിൽ ഹർജി

ഡൽഹി: ബിഹാറിലെ ജാതി സർവേ ശരിവെച്ച പട്ന ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹരജി. ജാതി സർവേക്കുള്ള സർക്കാർ ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാളന്ദ സ്വദേശി അഖിലേഷ് കുമാർ ഹരജി സമർപ്പിച്ചത്.

സെൻസസ് നടത്താനുള്ള അധികാരം കേന്ദ്ര സർക്കാറിനുമാത്രമാണെന്ന് ഹരജിക്കാരൻ വാദിക്കുന്നു. സംസ്ഥാനത്ത് ജാതി സർവേ നടത്തുന്നതിന് കഴിഞ്ഞ വർഷം ജൂൺ ആറിനാണ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ സമർപ്പിച്ച ഹരജികൾ ചൊവ്വാഴ്ച ഹൈകോടതി തള്ളിയിരുന്നു. സർവേ നിയമവിധേയമാണെന്നാണ് ഹൈകോടതി ചൂണ്ടിക്കാട്ടിയത്.

Leave A Reply