കേരള ബാങ്ക് ആസ്ഥാനത്തിന് മുന്നിൽ ജീവനക്കാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് തുടങ്ങും

തിരുവനന്തപുരം : കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ (ബെഫി) ആഭിമുഖ്യത്തിൽ കേരള ബാങ്ക് ആസ്ഥാനത്തിന് മുന്നിൽ ജീവനക്കാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് തുടങ്ങും. രാവിലെ 11ന് സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി പി.നന്ദകുമാർ ഉദ്ഘാടനം ചെയ്യും.

നാളെ രാവിലെ 11ന് സമാപന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാറും ഉദ്ഘാടനം ചെയ്യുമെന്ന് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് ടി.ആർ.രമേഷും ജനറൽ സെക്രട്ടറി കെ.ടി.അനിൽകുമാറും അറിയിച്ചു.

ആയിരത്തിലധികം ഒഴിവുകൾ ഉടൻ നികത്തുക , തസ്തിക നിർണയത്തിന് നിയോഗിച്ച കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

Leave A Reply